അവാർഡ് സമർപ്പണം

Tuesday 10 June 2025 2:45 AM IST

ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജരും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കൊപ്പാറ എസ്.നാരായണൻ നായർ സ്മാരക അവാർഡ് സമർപ്പണം 11 ന് രാവിലെ 10 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.സ്കൂൾ സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ അവാർഡിന് പ്രശസ്ത പടയണി കലാകരൻ പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ളയാണ് അർഹനായത്.അനുസ്മരണ സമ്മേളനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനംചെയ്യും.പി.ടി.എ പ്രസിഡന്റ് ബി.സുരേഷ് കുമാർ അധ്യക്ഷത വഹിക്കും.സ്കൂൾ മാനേജർ കെ.എൻ.ഗോപാലകകൃഷ്ണൻ അവാർഡ് സമ്മാനിക്കും.സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയംഗങ്ങളായ അഡ്വ.കെ.എൻ.അനിൽകുമാർ,കെ.എൻ.അജിത്കുമാർ എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.