കടൽത്തീരം ശുചീകരിച്ചു
Tuesday 10 June 2025 2:45 AM IST
ഹരിപ്പാട്: അന്താരാഷ്ട്രസമുദ്രദിനത്തോടനുബന്ധിച്ച് ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ സംഘടിപ്പിച്ച തീരശുചീകരണത്തിന് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ സുവോളജി വിഭാഗം നേതൃത്വംനൽകി.ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, 16-ാം വാർഡ് മെമ്പർ അൽ അമീൻ.എ,ഹെഡ്‌മിസ്ട്രസ് ജയ.പി.വി, എ.എൻ.എച്ച്.എസ് പ്രസിഡന്റ് ബി.രവീന്ദ്രൻ,റിട്ട.പ്രൊഫ.പി.ശ്രീമോൻ,ഡോ.ജാസ്മിൻ ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.സുവോളജിവിഭാഗം മേധാവി ഡോ.ഷീല.എസ് സ്വാഗതവും കല്യാണി രമേശ് നന്ദിയും പറഞ്ഞു.ആറാട്ടുപുഴ എം.യു.യു.പി സ്കൂൾ, ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി,ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്,ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ,എം.എസ്.എം കോളേജ് കായംകുളം തുടങ്ങിയവർ പങ്കെടുത്തു.