കരിയർ ഗൈഡൻസ് ക്ളാസ് സംഘടിപ്പിച്ചു

Tuesday 10 June 2025 1:45 AM IST

മുഹമ്മ:അയ്യപ്പൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥ ശാലയുടെ നേതൃത്വത്തിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസും പഠനോപകരണ വിതരണവും കംപ്യൂട്ടർ ഉദ്ഘാടനവും നടത്തി. റിട്ട.പ്രൊഫ.വി.എൻ.ചന്ദ്രമോഹൻ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അധ്യക്ഷനായി.പഞ്ചമി വിഷ്ണു സ്വാഗതം പറഞ്ഞു.അനുമോദന സമ്മേളനവും പഠനോപകരണ വിതരണവും കംപ്യൂട്ടർ പ്രവർത്തനവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.എൻ.ദാസൻ അധ്യക്ഷനായി.ജില്ലാലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ദീപ്തി അജയകുമാർ,മുഹമ്മ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ചന്ദ്ര,വി.പി.ചിദംമ്പരൻ,ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.ഹരിദാസ്,സെക്രട്ടറി എൻ. എസ്.സജിമോൻ,ഇ.എ.അനസ് എന്നിവർ സംസാരിച്ചു.