വിദ്യാർത്ഥികളെ അനുമോദിച്ചു
Tuesday 10 June 2025 5:49 AM IST
കായംകുളം: പ്ലസ്ടു പരീക്ഷയിൽ 99.58ശതമാനം മാർക്ക് വാങ്ങി കണ്ടല്ലൂരിന്റെ അഭിമാനമായി മാറിയ സ്നേഹാ സുരേഷിനെ ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആശാ സി.എബ്രഹാം വീട്ടിലെത്തി അനുമോദിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ബഥനി ബാലികാമഠം വിദ്യാർത്ഥിനി ദേവിക പ്രവീണയേയും അനുമോദിച്ചു. കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി,സംസ്ഥാന പൗരാവകാശ സമിതി ചെയർമാൻ പ്രവീൺ ശർമ,ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ജനറൽ സെക്രട്ടറി ജി.ശ്യാമുവേൽ,എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എം.ജെ.ശ്രീപാൽ,സെക്രട്ടറി.രാമകൃഷ്ണ കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.