വിദ്യാർത്ഥികളെ  ആദരിച്ചു

Wednesday 11 June 2025 2:59 AM IST

മണ്ണഞ്ചേരി: കാവുങ്കൽ സിംഗേഴ്സും ഉത്രാടം ട്രേഡേഴ്സും സംയുക്തമായി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡ് മെമ്പർ ലേഖ പുരസ്ക്കാര ദാനം നിർവഹിച്ചു. റിട്ട.എസ്.ഐ ദേവരാജൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി ജേതാക്കളായ അഞ്ജന,അനിൽ,ജയലക്ഷ്മി, ഗൗരിനന്ദ, അനഘ, ബാബു,കെ.ആലിയ, റിസ്‌വാന ഫൈസൽ, സഫ്ന നിസാർ, പ്ലസ് ടു ജേതാക്കളായ ആര്യപ്രസാദ്, അതിഥി മാധവ്, എസ്.അപർണ്ണ എന്നിവരെയാണ് മൊമന്റോയും പുസ്തകങ്ങളും നൽകി ആദരിച്ചത്. അദ്ധ്യാപികയായിരുന്ന ഇന്ദിര മുഖ്യപ്രഭാഷണം നടത്തി. മോട്ടിവേഷണൽ സ്പീക്കർ ഡോ.വി.ശ്രീകുമാർ ക്ളാസ് നയിച്ചു.റിട്ട.എസ്.ഐ ലൈലാബീവി,കവയിത്രി സുധർമ്മ, ​റാഷിമോൻ,​ കബീർ എന്നിവർ സംസാരിച്ചു.