മുഖാമുഖം സംഘടിപ്പിച്ചു

Monday 09 June 2025 11:03 PM IST

മുഹമ്മ: വികസിത് കൃഷി സങ്കൽപ്പ് അഭിയാനിന്റെ ഭാഗമായി കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളിലെ കർഷകർക്കായി കർഷക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു. ഭാരതീയസുഗന്ധവിളഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻഡോ.ഷംസുദ്ദീൻ നൂതന ഗവേഷണഫലങ്ങൾ അവതരിപ്പിച്ചു.ഡോ.എസ്.രവി,ഡോ.ശിവകുമാർ,​ റോസ്മി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ ഉദ്ഘാടനം ചെയ്തു.വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ കെ.കമലമ്മ,​ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതിമോൾ,​ കർമ്മസേന കൺവീനർ ജി. ഉദയപ്പൻ എന്നിവർ സംസാരിച്ചു.