തെറാപ്പി സെന്റർ വാർഷികാഘോഷം

Tuesday 10 June 2025 5:03 AM IST

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഭിന്നശേഷി കുട്ടികളുടെ തെറാപ്പി സെന്റർ ഹസ്‌തത്തിന്റെ രണ്ടാം വാർഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിതകുമാരി അദ്ധ്യക്ഷത വഹിച്ചു.എം.ദീപ റിപ്പോർട്ട് അവതരണം നടത്തി.പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.സതീഷ്, ടി.കുമാർ, തെറോപ്പിസ്റ്റുമാരായ അഖില, അജിത്, ബി.ഡി.ഒ ചിത്ര കെ.പി എന്നിവർ സംസാരിച്ചു.