ബി.ജെ.പി പ്രതിഷേധം

Tuesday 10 June 2025 12:21 AM IST

പഴുവിൽ: ബി.ജെ.പി ചാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെളിക്കുളമായ ചിറക്കൽ മാട്ടുമ്മൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം. റോഡിൽ നിന്ന് ചെളിയുമായി ചാഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ബി.ജെ.പി ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് സജീവൻ ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സിറ്റി ജില്ലാ ജനറൽ സെക്രട്ടറി എ. ആർ. അജിഘോഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ ബിജോയ് തോമസ്, ഷാജി കളരിക്കൽ, ബിന്ദ്യ കണ്ണൻ, നിഖിൽ രാധാകൃഷ്ണൻ, നിതീഷ് പൊറ്റേക്കാട്ട്, ഡിന്റോ കൊള്ളന്നൂർ, അജീഷ് കളരിക്കൽ, പ്രേമൻ കണ്ടംകുളത്തി, രാഗേഷ് മച്ചിങ്ങൾ, ശ്രീജിത്ത് ബാലൻ,സുനിൽ മടത്തിപ്പാട്ട്,സജിൽ കാഞ്ഞൂർ, തുടങ്ങിയവർ പങ്കെടുത്തു.