പൂമല ഡാം ഷട്ടറുകൾ തുറന്നു
Tuesday 10 June 2025 12:22 AM IST
അത്താണി : വൃഷ്ടിപ്രദേശത്ത് ലഭിച്ച ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പൂമല ഡാം ഷട്ടറുകൾ മലവായ തോട്ടിലേക്ക് തുറന്നു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. 28 അടിയായതിനെ തുടർന്നാണ് മൂന്ന് ഷട്ടറുകളിൽ ഒന്ന്, മൂന്ന് ഷട്ടറുകൾ ഒരു സെന്റീമീറ്റർ വീതം തുറന്നത്. വാഴാനി ഡാം ഷട്ടറുകൾ ഇന്ന് തുറക്കും. റൂൾ കർവ് പാലിക്കാൻ വാഴാനി ഡാം പുഴയിലേക്ക് തുറക്കണമെന്ന ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ദുരന്തനിവാരണ ആക്ട് 2005 ലെ സെക്ഷൻ 26(2) പ്രകാരമായിരുന്നു ഉത്തരവ്. ഇന്ന് രാവിലെ 6 മണി മുതൽ വൈകീട്ട് വരെയാണ് പുഴയിലേക്ക് വെള്ളമൊഴുക്കുന്നത്.