കപ്പൽ തീപിടിത്തം ഏകോപനം ഷിപ്പിംഗ് മന്ത്രാലയത്തിന് : മന്ത്രി വാസവൻ
Tuesday 10 June 2025 2:24 AM IST
കോട്ടയം: കോഴിക്കോട് അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച കപ്പലിൽ നിന്ന് 50 കണ്ടെയ്‌നർ കടലിൽ വീണതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 40 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. പാരിസ്ഥിതിക, മത്സ്യബന്ധന പ്രശ്നങ്ങളാണ് സംസ്ഥാനം നോക്കുന്നത്. ഉൾക്കടലിൽ നടക്കുന്ന അപകടങ്ങളിൽ കേസ് എടുക്കുന്നത് ഷിപ്പിംഗ് മന്ത്രാലയമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടം ക്ലെയിം ചെയ്‌ത് വാങ്ങാനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.