അൽപ്പം വെളി‌ച്ചെണ്ണ മതി, നര പൂർണമായും മാറും; അതും മിനിട്ടുകൾക്കുള്ളിൽ, പരീക്ഷിച്ച് നോക്കൂ

Tuesday 10 June 2025 12:53 PM IST

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നമാണ് നര. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്നതാണ് നരയെങ്കിലും പലരും ഇതിനെ ഒരു സൗന്ദര്യ പ്രശ്നമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് കടകളിൽ ലഭിക്കുന്ന കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കാൻ തുടങ്ങും.

എന്നാൽ ഇത് പിന്നീട് മുടി കൊഴിച്ചിൽ, തലവേദന, അലർജി തുടങ്ങി വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം പതിവ് പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാനും വീട്ടിൽ തന്നെ പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെളിച്ചെണ്ണ - മൂന്ന് ടേബിൾസ്പൂൺ

കറിവേപ്പില - ഒരു പിടി

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് കറുപ്പ് നിറം ആകുന്നതുവരെ ചൂടാക്കുക. ശേഷം തണുക്കുമ്പോൾ ഒരു ഗ്ലാസ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം

ഓരോ തവണ ഉപയോഗിക്കുമ്പോഴും എണ്ണ ചെറുതായി ചൂടാക്കണം. ശിരോചർമത്തിൽ വേഗം പ്രവർത്തിക്കാൻ ഇത് സഹായിക്കും. ശിരോചർമത്തിലും മുടിയിലും പൂർണമായും എണ്ണ തേച്ച് പിടിപ്പിക്കണം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്. ഇതിനായി വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിക്കാം.

ആഴ്‌ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. കറിവേപ്പിലയ്ക്ക് നിങ്ങളുടെ മുടിയിലെ നര അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്. കൂടാതെ മുടി വളർച്ച ഇരട്ടി വേഗത്തിലാക്കാനും ഈ മാർഗം നിങ്ങളെ സഹായിക്കും.