ഫ്രോസൺ ചിക്കൻ വിപണനം തുടങ്ങി
Wednesday 11 June 2025 12:14 AM IST
കോട്ടയം: കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ഊർജിതമാക്കുന്നതിന്റെ ഭാഗമായി വാഴൂർ സി.ഡി.എസിലെ കേരള ചിക്കൻ ഔട്ട്‌ലെറ്റിൽ ഫ്രോസൺ ചിക്കന്റെ വിപണനം ആരംഭിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, വാർഡ് മെമ്പർമാരായ വി. പി റെജി, ഷാനിത ബീവി, എസ്.അജിത് കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ സ്മിത ബിജു, ജില്ലാ പ്രോഗ്രാം മാനേജർ സി.എസ് ശ്രുതി, ബ്ലോക്ക് കോഡിനേറ്റർമാരായ ശാലിനി ജിനു, വിദ്യ എസ്.നായർ, വൈസ് ചെയർപേഴ്‌സൺ ബിന്ദു സുകുമാരൻ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തോമസ്, എ.എച്ച്.സി.ആർ.പിമാരായ മായാ രാജേഷ്, സി.ഡി.എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.