പ്രതിഭാസംഗമം സംഘടിപ്പിച്ചു
Wednesday 11 June 2025 12:17 AM IST
പനമറ്റം : ദേശീയവായനശാലയിൽ വിവിധ മേഖലയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് പ്രതിഭാസംഗമം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിലെ സമ്പൂർണ വിജയത്തിന് പനമറ്റം ഗവ.ഹൈസ്‌കൂളിന് പുരസ്‌കാരം നൽകി. വിരമിച്ച പ്രിൻസിപ്പൽ ഹരികൃഷ്ണൻ ചെട്ടിയാരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ, എസ്.ഷാജി, കെ.ആർ.മന്മഥൻ, തോമസ് ജേക്കബ്, എം.പി.ബിനുകുമാർ, ജാനകി ആർ.പിള്ള, ദുർഗ എസ്.നായർ, മേഘ എം,ഗണകൻ, എസ്.രാജീവ്, എം.ഡി.പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.