വിദ്യാർത്ഥികളെ അനുമോദിച്ചു

Wednesday 11 June 2025 12:25 AM IST

ഉഴവൂർ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഉഴവൂർ പഞ്ചായത്ത് അനുമോദിച്ചു. അനുമോദന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഇൻ -ചാർജ് തങ്കച്ചൻ കെ.എം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോണിസ് പി.സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരസമിതി അദ്ധ്യക്ഷ ബിനു ജോസ്, സിറിയക് കല്ലടയിൽ,എലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, സെക്രട്ടറി സുനിൽ എസ് എന്നിവർ നേതൃത്വം നൽകി. 50 ഓളം വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്തു.