ഓസ്ട്രിയയിലെ സ്‌കൂളിൽ വെടിവയ്പ്; പത്ത് പേർ കൊല്ലപ്പെട്ടു

Tuesday 10 June 2025 4:59 PM IST

വിയന്ന: ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടെന്ന് സൂചന. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർത്ഥിയാണ് വെടിവയ്പ് നടത്തിയത്. സംഭവത്തിന് പിന്നാലെ അക്രമി ആത്മഹത്യ ചെയ്തു.

ടോയ്‌ലറ്റിൽ വച്ചായിരുന്നു വെടിവയ്പ് നടന്നത്. രാവിലെ 10 മണിയോടെയാണ് (പ്രാദേശിക സമയം) തങ്ങൾ വിവരമറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തെത്തിയപ്പോൾ സ്‌കൂൾ കെട്ടിടത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിലവിൽ പത്ത് മരണമാണ് സ്ഥിരീകരിച്ചതെങ്കിലും ഇനിയും മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.