സ്ഥാപക ദിന ആഘോഷം
Wednesday 11 June 2025 12:06 AM IST
കോട്ടയം : എൻ.സി.പി.(എസ്) 26 -ാ മത് സ്ഥാപക ദിനാഘോഷം എൻ.സി.പി (എസ്) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ പതാക ഉയർത്തി. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു.ഗ്ലാഡ്‌സൺ ജേക്കബ്, ബാബു കപ്പക്കാലാ, രാജേഷ് വട്ടക്കൽ, അഡ്വ. ജോസ് ചെങ്ങഴത്ത്, വിനീത് കുന്നംപള്ളി, വി.എം ബെന്നി എന്നിവർ പ്രസംഗിച്ചു.