ഫലവൃക്ഷത്തൈ നടീൽ ഉദ്ഘാടനം
Wednesday 11 June 2025 12:19 AM IST
വൈക്കം: എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസ പരിശീലന വിദ്യാർത്ഥികളുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വൈക്കം ടൗൺ നടേൽ പള്ളിയിൽ ഫലവൃക്ഷത്തൈ നടീൽ നടത്തി. പളളിയുടെ ദർശന ഭാഗത്ത് പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് തൈ നട്ടത്. വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയംമ്പാറയും, വേദപാഠം വിദ്യാർത്ഥികളും ചേർന്ന് നടീൽ നിർവഹിച്ചു. മദർ സുപ്പീരിയർ സി.സൂസി, സി.റിൻസി, ഹെഡ് മാസ്റ്റർ റീജസ് തോമസ് കണ്ടത്തിപ്പറമ്പിൽ, അസി. ഹെഡ് മാസ്റ്റർ ആന്റണി വാതപ്പളളി, സെക്രട്ടറി പ്രീജി ജോസ്, ട്രസ്റ്റി ബാബു ചക്കനാട്ട്, സോഫി ചക്കനാട്ട് എന്നിവർ നേതൃത്വം നൽകി.