ജില്ലാ ആശുപത്രിയിൽ മാസ്‌ക് നിർബന്ധം

Tuesday 10 June 2025 8:28 PM IST

കണ്ണൂർ : കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പനി, ചുമ, ജലദോഷം പോലെയുള്ള രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രി സന്ദർശന സമയങ്ങളിലും പൊതുജനങ്ങളും മാസ്‌ക് ധരിക്കണം.രോഗികളുടെ കൂട്ടിരിപ്പുകർ കൈകൾ ഇടയ്ക്കിടെ അണു വിമുക്തമാക്കാൻ ശ്രദ്ധിക്കണം. അലക്ഷ്യമായി മൂക്കിലെ സ്രവവും കണികകളും മറ്റും കൈകളിൽ പുരളുകയും ഇത്തരത്തിൽ മലിനമായ കൈകൾ ഉപയോഗിച്ച് പൊതുയിടങ്ങളിൾ സ്പർശിക്കുകയും ചെയ്യുന്നത് കണികകളിലൂടെയുള്ള രോഗ വ്യാപനത്തിന് സാഹചര്യം ഒരുക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട വൃത്തിയുടെ ശീലങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.