എൻ.സി.പി (എസ് ) സ്ഥാപക ദിനം
Tuesday 10 June 2025 8:31 PM IST
കാഞ്ഞങ്ങാട് : എൻ.സി പി.എസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഗാന്ധി സ്മൃതി മണ്ഡപ പരിസരത്ത് കാസർകോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേര പതാക ഉയർത്തി സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് രാജു കൊയ്യാൻ, ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം, ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ മാസ്റ്റർ, ജനറൽ സെക്രട്ടറിമാരായ സുബൈർ പടുപ്പ്, സീനത്ത് സതീശൻ, ബ്ലോക്ക് പ്രസിഡന്റുമാരായ എം.ടി.പി ഹാരിസ് , സമീർ ആണങ്കൂർ, നാസർ പള്ളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹനൻ ചുണ്ണംകുളം, ലിജോ സെബാസ്റ്റ്യൻ, വി.വി.രാജേഷ്, കെ.വി.ചന്ദ്രൻ, രമ്യ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു