കെൽസ സമയം പദ്ധതിക്ക് തുടക്കം
കാസർകോട്: സിവിൽ കേസുകൾ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗം കേസുകളെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് റഫർ ചെയ്യാനുള്ള കെൽസയുടെ സമയം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കാസർകോട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയും ജില്ലാ പൊലീസും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ജില്ലാ ജില്ലാ പോലീസ് മേധാവി വിജയ ഭരത് റെഡി ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് പി.ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സിവിൽ ജഡ്ജ് രുക്മ എസ്.രാജ് മുഖ്യാതിഥിയും മുഖ്യപ്രഭാഷകയുമായി. ഡി.എൽ.എസ്.എ സെക്ഷൻ ഓഫീസർ എ.പി കേശവൻ സ്വാഗതം പറഞ്ഞു. നോഡൽ ഓഫീസർമാരായ കാസർകോട് ഡിവൈ.എസ്.പി സി കെ സുനിൽകുമാർ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്ത് എന്നിവർ സംസാരിച്ചു. ജില്ലയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, പി.ആർ.മാർ, പി എൽ വി മാർ എന്നിവർ ഓറിയന്റേഷൻ ട്രെയിനിംഗിൽ പങ്കെടുത്തു.