കോഫി ഹൗസ് കോടതി ശാഖ ഉദ്ഘാടനം നാളെ

Tuesday 10 June 2025 8:39 PM IST

തലശ്ശേരി :ഇന്ത്യൻ കോഫി ഹൗസ് തലശ്ശേരിയിൽ മൂന്നാമത് ശാഖ ജില്ലാ കോടതിയുടെ പുതിയ കെട്ടിടത്തിൽ (ബാർ അസോസിയേഷൻ കാന്റീൻ) നാളെ രാവിലെ 9.30 ന് ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി.നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.വിശ്വൻ ലോയേഴ്സ് ലോഞ്ച് ഉദ്ഘാടനം ചെയ്യും.അവധി ദിനങ്ങൾ ഉൾപെടെ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 8 മണി വരെ കോഫി ഹൌസ് പ്രവർത്തിക്കും.പതിവ് സസ്യഭക്ഷണവും പുറമെ മീൻ വിഭവങ്ങളടക്കമുള്ള നോൺ വെജറ്റേറിയൻ ഭക്ഷണവും പുതിയ ശാഖയിൽ ലഭ്യമാകും. ഹോം ഡലിവറി , ഇവന്റ് ആന്റ് കാറ്ററിംഗ്, പാർസൽ ഭക്ഷണ സൌകര്യ സംവിധാനവും പുതിയ ബ്രാഞ്ചിൽ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കും കോഫി ഹൗസിന്റെ കോടതിശാഖയിൽ സൗകര്യമുണ്ടാകുമെന്ന് സംഘം ജില്ലാപ്രസിഡന്റ് എൻ.ബാലകൃഷ്ണൻ സെക്രട്ടറി വി.കെ.ശശിധരൻ, ഡയറക്ടർമാരായ ടി.വി.പ്രശാന്തൻ, രശ്മി മാക്കൂൽ, സി വി.അനിൽകുമാർ, കെ.ടി.അജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.