എൻ.ജി.ഒ അസോ. യാത്രയയപ്പ് സമ്മേളനം
Tuesday 10 June 2025 8:41 PM IST
കാഞ്ഞങ്ങാട്: വിരമിച്ച എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജില്ലാ നേതാക്കൾക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്നേഹവിരുന്നും സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു . അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.വി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി രത്നാകരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരായ സുരേഷ് പെരിയങ്ങാനം, കെ.അശോക് കുമാർ, ബ്രിജേഷ് പൈനി, കെ.സജീഷ് കുമാർ , എം.വിജയകുമാർ, എം.ജയകുമാർ , രതീഷ് പെരിയങ്ങാനം, എം.വി.ബാബുരാജ് , പി.ഗോപാലകൃഷ്ണൻ ,ഒ.ടി.സൽമത് , എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.ശ്രീനിവാസൻ സ്വാഗതവും ബിജേഷ് ജെറാൾഡ് നന്ദിയും പറഞ്ഞു. 25 ഓളം പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി.