മട്ടന്നൂർ നഗരസഭയ്ക്ക് പുരസ്കാരം

Tuesday 10 June 2025 8:43 PM IST

മട്ടന്നൂർ: വിവിധ മേഖലകളിൽ മികവു നേടിയതിനുള്ള അംഗീകാരം നേടി മട്ടന്നൂർ നഗരസഭയും. ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ചേംബർ ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങ് നഗരകാര്യ ഡയരക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു.ചേംബർ അദ്ധ്യക്ഷൻ പി.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, അടൂർ നഗരസഭാ ചെയർമാൻ ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് ഉപഹാരം ഏറ്റുവാങ്ങി.സംസ്ഥാനത്തെ മികച്ച കുടുംബശ്രി സി.ഡി.എസ് പുരസ്‌കാരം, മികച്ച ബഡ്സ് സ്‌കൂൾ പുരസ്‌കാരം, സംസ്ഥാനത്തെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുളള പുരസ്‌കാരം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം സ്വച് സർവേക്ഷൻ പുരസ്‌കാരം എന്നിവയാണ് കഴിഞ്ഞ വർഷം മട്ടന്നൂർ നഗരസഭയ്ക്ക് ലഭിച്ചത്.