കാട്ടാളനിൽ ജഗദീഷും സിദ്ധിഖും സുനിലും കബീർ ദുഹാൻ സിംഗും

Wednesday 11 June 2025 6:00 AM IST

നവാഗതനായ പോൾള്‍ ജോർജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ എന്ന ചിത്രത്തിൽ വിസ്മയിപ്പിക്കാൻ ജഗദീഷുംസിദ്ധിഖും തെന്നിന്ത്യൻ താരങ്ങളായ സുനിലും കബീർ ദുഹാൻ സിംഗും. 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്റർടെയ്ൻമെന്റ് ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളനിൽ ആന്റണി വർഗീസ് ആണ് നായകൻ. മാർക്കോയിൽ ഞെട്ടിക്കുന്ന പ്രടകടനം ആണ് ജഗദീഷും സിദ്ധിഖും കാഴ്ചവച്ചത്. മാർക്കോയിലൂടെയാണ് കബീർ ദുഹാൻ സിംഗ് മലയാളത്തിൽ എത്തുന്നത്.ബോളിവുഡ് ചിത്രത്തിലും അഭിനയിച്ച കബീർ ദുഹാൻ സിംഗ് ടർബോ എന്ന മമ്മൂട്ടി ചിത്രത്തിലും പ്രതിനായകനായി. അജയന്റെ രണ്ടാം മോഷണമാണ് മറ്റൊരു ചിത്രം. സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പനിലും അഭിനയിച്ചു. ടർബോയിലൂടെയാണ് തെലുങ്ക് നടൻ സുനിൽ മലയാളത്തിൽ എത്തുന്നത്. 'പുഷ്പ', 'ജയിലർ', 'ഗുഡ് ബാഡ് അഗ്ലി', 'അല വൈകുണ്ഡപുരമുലൂ', 'മാവീരൻ', 'മാർക്ക് ആന്‍റണി', 'മഗധീര' തുടങ്ങി ഒട്ടേറെ സിനിമകളിൽ അതിശയിപ്പിക്കുന്ന പ്രകടനം നടത്തി. ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു.രണദിവേ ആണ് ഛായാഗ്രഹണം .അജനീഷ് ലോക്നാഥ് സംഗീതം ഒരുക്കുന്നു. എഡിറ്റിംഗ് ഷമീർ മുഹമ്മദും ഓഡിയോഗ്രഫി എം.ആർ രാജാകൃഷ്ണനുമാണ്.പി.ആർ.ഒ ആതിര ദിൽജിത്ത്.