ധനുഷ് ചിത്രം കുബേര 20ന്
Wednesday 11 June 2025 6:03 AM IST
ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം കുബേര ജൂൺ 20 ന് റിലീസ് ചെയ്യും. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായിക രശ്‌മിക മന്ദനയാണ്. ജിം സർഭും, ദലിപ് താഹിലും നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നു.
സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറിലാണ് നിർമ്മിക്കുന്നത്. ആക്ഷനും പ്രാധാന്യമുള്ള തീവ്രമായ രീതിയിൽ കഥ പറയുന്ന ഡ്രാമ ത്രില്ലറാണ് കുബേര. സോനാലി നാരംഗ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.