രവി മോഹൻ നിർമ്മാതാവും നായകനുമായി ബ്രോ കോഡ്

Wednesday 11 June 2025 6:04 AM IST




രവി മോഹൻ നായകനാകുന്ന "ബ്രോ കോഡ് എന്ന ചിത്രം കാർത്തിക് യോഗി സംവിധാനം ചെയ്യുന്നു. രവി മോഹൻ സ്റ്റുഡിയോയുടെ ബാനറിൽ രവി മോഹൻ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ്. ആക്ഷൻ കോമഡി ചിത്രമായി ഒരുക്കുന്ന ബ്രോ കോഡിൽ എസ് .ജെ സൂര്യയും നിർണായക വേഷം അവതരിപ്പിക്കുന്നു. രവി മോഹനുംഎസ്. ജെ സൂര്യയുംആദ്യമായാണ് ഒരുമിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ അണിയറ പ്രവർത്തകർ പുറത്തുവിടും. ഡിക്കിലൂന, വടക്കുപട്ടി രാമസാമി എന്നീ ചിത്രങ്ങൾ ഒരുക്കിയ കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്. പി.ആർ.ഒ - ശബരി.