താണ്ഡവമാടാൻ നന്ദമുരി , അഖണ്ഡ 2 ടീസർ
ബോയപതി ശ്രീനു - നന്ദമുരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന "അഖണ്ഡ 2: താണ്ഡവം" ടീസർ പുറത്ത്.ഉഗ്ര രൂപത്തിൽ തൃശൂലവുമേന്തി മഞ്ഞു നിറഞ്ഞ ഹിമാലയത്തിൽ ശിവന്റെ പ്രതിരൂപമായി ദുഷ്ട ശക്തികളെ നിഗ്രഹിക്കുന്ന ബാലകൃഷ്ണയുടെ കഥാപാത്രത്തെ ടീസറിൽ അവതരിപ്പിക്കുന്നു. പ്രശസ്ത സംഘട്ടന സംവിധായകരായ രാം-ലക്ഷ്മണന്റെ മേൽനോട്ടത്തിലാണ് അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയത്.ബോയപതി ശ്രീനുവും നന്ദമുരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് "അഖണ്ഡ 2: താണ്ഡവം", ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണ്. സംയുക്ത ആണ്നായിക. വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി ആണ്.ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, എഡിറ്റർ- തമ്മിരാജു, സംഗീതംഎസ്. തമൻ,
1 4 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം .തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു. സെപ്തംബർ 25 ന് ആഗോള റിലീസായി എത്തും . പി.ആർ. ഒ- ശബരി.