സൗജന്യ പി.എസ്.സി പരിശീലനം
Wednesday 11 June 2025 12:04 AM IST
കൊടുങ്ങല്ലൂർ: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിൽ ജൂലായ് ഒന്നിന് ആരംഭിക്കുന്ന റെഗുലർ, ഹോളിഡേ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ആറ് മാസമാണ് കാലാവധി. എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യത. ജൂൺ 20നകം അപേക്ഷ സമർപ്പിക്കണം. സബ് സെന്ററുകളായ എക്‌സൽ അക്കാഡമി തൃശൂർ ബിഷപ്പ് ഹൗസ്, കേച്ചേരി തണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവിടങ്ങളിലെ ഹോളിഡേ ബാച്ചുകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. വിലാസം: കോച്ചിംഗ് സെന്റർ ഫോർ മൈനാരിറ്റി യൂത്ത്, ചേരമാൻ ജുമാ മസ്ജിദ് ബിൽഡിംഗ്, കൊടുങ്ങല്ലൂർ. ഫോൺ: 0480 2804859, 7994324200. എക്‌സൽ അക്കാഡമി 9847276657, 9895525077. തണൽ ചാരിറ്റബിൾ ട്രസ്റ്റ് 9747520181.