സിപിഐ സമ്മേളനം സമാപിച്ചു
Wednesday 11 June 2025 12:06 AM IST
പെരിങ്ങോട്ടുകര: എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിൽ പരമ്പരാഗത കള്ള് ചെത്തു വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള സമഗ്ര പരിപാടികൾ കൂടി ഉൾപ്പെടുത്തണമെന്ന് സി.പി.ഐ നാട്ടിക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നാല് ദിവസമായി അന്തിക്കാട് മുറ്റിച്ചൂരിൽ നടന്ന സി.പി.ഐ നാട്ടിക മണ്ഡലം സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തിൽ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ, വി.എസ്.സുനിൽകുമാർ, കെ.പി.സന്ദീപ്, ഷീന പറയങ്ങാട്ടിൽ, കെ.കെ.പ്രദീപ് എന്നിവർ സംസാരിച്ചു. പുതിയ മണ്ഡലം കമ്മറ്റി ഭാരവാഹികളായി കെ.എം.കിഷോർകുമാർ (സെക്രട്ടറി), എ.കെ.അനിൽകുമാർ (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.