നിർധന കുടുംബത്തിന് സ്വന്തം വീട്
Wednesday 11 June 2025 12:10 AM IST
കയ്പമംഗലം: നിർദ്ധന കുടുംബത്തിന് വീട് നിർമ്മിക്കാൻ വിട്ടു നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് വീട് യാഥാർത്ഥ്യമായി. ഹരിത പ്രവാസി കൂട്ടായ്മയുടെയും ലൈഫ് ഭവന പദ്ധതിയുടെയും കീഴിൽ പണികഴിപ്പിച്ച വീടിന്റെ താക്കോൽദാനം കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി നിർവഹിച്ചു. വീടിനായി 3 സെന്റ് സ്ഥലം വിട്ടുനൽകിയ വൈപ്പീപ്പാടത്ത് ബാവുട്ടിയെ ആദരിച്ചു ഹരിത പ്രവാസി ചെയർമാൻ ടി.കെ.ഉബൈദു അദ്ധ്യക്ഷത വഹിച്ചു. എ.എം.അബ്ദുള്ളക്കുട്ടി, കെ.കെ.സക്കരിയ, കെ.കെ.ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാര വിതരണവും നടന്നു.