പോസിറ്റീവ് കമ്യൂൺ ജനറൽ ബോഡി

Wednesday 11 June 2025 12:10 AM IST

തൃശൂർ: പോസിറ്റീവ് കമ്യൂൺ ജനറൽ ബോഡി യോഗം തൃശൂർ പി.ഡബ്ല്യു.ഡി ഹാളിൽ നടന്നു. സംസ്ഥാന ചെയർമാൻ അനിൽ കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. തൃശൂർ ചാപ്റ്റർ ചെയർമാൻ ദിനേഷ് ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ.പ്രസാദ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. എം.കെ.ശങ്കരനുണ്ണി, ടി.വി.സതീഷ്, സി.സി.ജിഷ, ലൈസ സെബാസ്റ്റ്യൻ, റജീന തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ ബോഡി യോഗത്തിന്റെ ഭാഗമായി മോട്ടിവേഷൻ ക്ലാസ്, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാര വിതരണം തുടങ്ങിയവ നടന്നു. ഭാരവാഹികൾ: ടി.വി.സതീഷ് (ചെയർമാൻ), ഷംല കരീം (ജനറൽ കൺവീനർ), അഡ്വ. സൈബി ജോസ് (ട്രഷറർ).