ക്ലാസ് റൂം പുതുക്കി മുൻ പ്രധാനാദ്ധ്യാപിക

Wednesday 11 June 2025 12:12 AM IST

വാടാനപ്പിള്ളി: സ്വന്തം പെൻഷൻ തുക ഉപയോഗപ്പെടുത്തി താൻ ജോലി ചെയ്തിരുന്ന വിദ്യാലയത്തിലെ സ്മാർട്ട് ക്ലാസ് റൂം നവീകരിച്ച് മാതൃകയാവുകയാണ് മുൻ പ്രധാനാദ്ധ്യാപിക. സി.പി.ഷീജ ടീച്ചറാണ് വിദ്യാർത്ഥികൾക്കു വേണ്ടി സ്മാർട്ട് ക്ലാസ് റൂം പുതുക്കി നൽകിയത്. നവീകരിച്ച ക്ലാസ് റൂമിന്റെ ഉദ്ഘാടനം സി.പി.ഷീജ ടീച്ചർ നിർവഹിച്ചു. പ്രധാന അദ്ധ്യാപിക കെ.ജി.റാണി അദ്ധ്യക്ഷയായി. ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് കെ.എസ്.ദീപൻ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ.വിജയൻ മുഖ്യഥിതിയായി. സനിതാ സരേഷ്, പി.വി.ശ്രീജ മൗസമി, രജനി, എൻ.എസ്.നിഷ, കെ.എസ്.ഷീന, വി.ഉഷാകുമാരി, പി.കെ.ഷീബ, എ.എച്ച്,ഷാഹിന, ബി.എ.വിനിഷ എന്നിവർ പ്രസംഗിച്ചു.