കാറ്ററേഴ്സ് അസോ. ആലോചനാ യോഗം
Wednesday 11 June 2025 12:13 AM IST
തൃശൂർ: ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ജില്ലാ ഭരണ സമിതി വിലവർദ്ധനവിനെതിരെ ജൂലായ് എട്ടിന് നടത്തുന്ന സംസ്ഥാന തല സെക്രട്ടേറിയറ്റ് സമരത്തിന്റെ ആലോചനാ യോഗം ചേർന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. സമരത്തിന്റെ ആവശ്യകതയെ കുറിച്ച് സംസ്ഥാന സെക്രട്ടറി പ്രശാന്ത് ആതിര വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് ഷമീർ നൈസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാലൻ കല്യാണീസ്, സംസ്ഥാന ട്രഷറർ ശ്രീവൽസൻ, ജില്ല രക്ഷാധികാരി സി.ഒ.ദേവസി എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ അബ്ദുൾ അസീസ് നന്ദി പറഞ്ഞു.