പ്രണവോ ദുൽഖറോ?​ രണ്ടുപേരും എന്റെ മക്കൾ പക്ഷേ കൂടുതൽ ഇഷ്ടം മറ്റൊരു നടനോടെന്ന് മോഹൻലാൽ

Friday 13 September 2019 12:15 PM IST

പ്രണവിനെയാണോ ദുൽഖറിനെയാണോ കൂടുതലിഷ്ടമെന്ന ചോദ്യത്തിന് ആരാധകരെ ഞെട്ടിച്ച് മോഹൻലാലിന്റെ മറുപടി. ഫഹദ് ഫാസിൽ എന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു പ്രമുഖ മാദ്ധ്യമത്തിലെ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു മോഹൻലാൽ.

പരിപാടിക്കിടെ പ്രണവിനെയാണോ ദുൽഖറിനെയാണോ ഇഷ്ടമെന്നായിരുന്നു ഒരു കുട്ടിയുടെ ചോദ്യം.'പ്രണവും ദുൽഖറും എന്റെ മക്കൾ തന്നെയാണ്. പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനോടാണ്'- മോഹൻലാൽ പറഞ്ഞു. താരത്തിന്റെ മറുപടി ചുറ്റുമുള്ളവരിൽ കൗതുകമുണർത്തി. ഇതുമായി ബന്ധപ്പെട്ട് ട്രോളുകൾ വരെ ഇറങ്ങിത്തുടങ്ങി.