ചേർത്തല മൈക്രോ തൊഴിൽമേള 14 ന്

Wednesday 11 June 2025 1:22 AM IST

ആലപ്പുഴ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേർത്തല നഗരസഭയും ചേർന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽ മേള 14 ന് രാവിലെ 9.30 മുതൽ ചേർത്തല ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. 20 കമ്പനികളിലായി 9000 ഒഴിവുകളാണ് ഉള്ളത്.

കേരള സർക്കാരിന്റെ ഡിജിറ്റൽവർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം(ഡി.ഡബ്ല്യൂ.എം.എസ്) എന്ന ഓൺലൈൻ പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. എല്ലാ ബ്ലോക്കുകളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം. തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയും രജിസ്റ്റർ ചെയ്യാം.