പഠനോപകരണ വിതരണം
Wednesday 11 June 2025 1:29 AM IST
അമ്പലപ്പുഴ : ഗവ. കോളേജ് അമ്പലപ്പുഴ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ആർ.ജി. അഭിലാഷ് കുമാർ , വൈസ് പ്രിൻസിപ്പൽ ഡോ. രാജീവ്കുമാർ, എൻ.എസ്.എസ് പി.ആർ.ഒ കെ.പി. ഐശ്വര്യ , കോളേജിലെ മറ്റു അദ്ധ്യാപകർ, വാർഡ് മെമ്പർമാർ, ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.