വിജയികളെ അനുമോദിച്ചു

Wednesday 11 June 2025 1:29 AM IST

ആലപ്പുഴ: ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും വാർഡ് മെമ്പർ സിജി നവാസിന്റെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്- ടു വിജയികളെയും മാൾട്ട യൂറോപ്പിൽ നടന്ന ലോക പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയവരെയും അനുമോദിച്ചു. പ്രസിഡന്റ് സഹദേവൻ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത് ഉദ്ഘാടനം ചെയ്തു . എം.ഡി. അനിയൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ മുൻ ചെയർമാൻ തോമസ് ജോസഫ്, ബ്ലോക്ക് മെമ്പർ അജികുമാർ ചിറ്റേഴം,കണ്ണമ്പള്ളി ഔസേഫ്,മെമ്പർമാരായ അനിൽകുമാർ,സിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.