പരിസ്ഥിതി ദിനം ആചരിച്ചു
Wednesday 11 June 2025 1:29 AM IST
ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയും ജാഗരിത സ്വയം സഹായ സംഘവും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രന്ഥശാലാ അങ്കണത്തിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ ആർ.രമേഷ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി എൻ.എസ്.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല പ്രസിഡന്റ് ബാലൻ.സി.നായർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാഗരിത സെക്രട്ടറി സുദർശനക്കുറുപ്പ്, മനോഹര സമ്പത്ത്, പദ്മകുമാർ, ഇന്ദു സജികുമാർ, സന്ദീപ് വിശ്വനാഥ് എന്നിവർ പങ്കെടുത്തു.