കെ.കെ. കുമാരപിള്ള സ്മാരക സ്കൂൾ പ്രവേശനോത്സവം
Wednesday 11 June 2025 1:29 AM IST
അമ്പലപ്പുഴ: വെള്ളപ്പൊക്കം മൂലം ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നതിനാൽ ഒരാഴ്ച വൈകിയ കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം നടന്നു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. എസ്.എം.ഡി.സി വൈസ് ചെയർപേഴ്സൺ റീന എസ് അധ്യക്ഷത വഹിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മദൻലാൽ നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച് സ്വീകരിച്ചു.