പഠനോപകരണ വിതരണം

Wednesday 11 June 2025 12:37 AM IST

അമ്പലപ്പുഴ:പുന്നപ്ര സാഫല്യം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പഠനോപകരണവിതരണവും ലഹരി വിരദ്ധ ബോധവൽകരണ ക്ലാസും പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് ഉദ്ഘാടനം ചെയ്തു. . കമാൽ എം. മാക്കിയിൽ മുഖ്യപ്രഭാഷണം നടത്തി. ജി.ശാന്തകുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നയിച്ചു. നിഖിൽ ജോയി, ഏറ്റവും നല്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് പി.ജി. സൈറസിനെ ആദരിച്ചു. സാഫല്യം പ്രസിഡന്റ് റ്റി. വി. ജോൺ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ. റജി കുമാർ, ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിൻ, ഹറൂൺ റഷീദ്, പി.ജെ. പുത്രോസ്, എം. സജിമോൻ, പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.