ലിറ്റിൽ ഫ്ളവർ എൽ.പി സ്കൂളിൽ പ്രവേശനോത്സവം
Wednesday 11 June 2025 1:37 AM IST
ആലപ്പുഴ: കൈനകരി ലിറ്റിൽ ഫ്ളവർ എൽ.പി സ്കൂളിലെ പ്രവേശനോത്സവം കൈനകരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നോബിൻ.പി. ജോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ഹിതാ റോസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ.ഷാനി പി. ജോർജ്ജ്, നഴ്സറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ കൃപ , പി.ടി.എ വൈസ് പ്രസിഡന്റ് ടി.ആർ.രതീഷ് , വില്ലേജ് ബോട്ട് ക്ലബ് സെക്രട്ടറി സി.ജി.വിജയപ്പൻ, സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ എന്നിവർ സംസാരിച്ചു