പച്ചത്തുരുത്ത് ഉദ്ഘാടനം

Wednesday 11 June 2025 1:18 AM IST

ചിറയിൻകീഴ്: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മംഗലപുരം പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈ നടീലിന്റെയും പച്ചത്തുരുത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.മുരുക്കുംപുഴ മണിയംവിളാകം ഗവ.എൽ.പി.എസിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ മുരുക്കുംപുഴ,പഞ്ചായത്തംഗം എസ്.ശ്രീചന്ദ്,കൃഷി ഓഫീസർ ധന്യ.ടി,എം.ജി.എൻ.ആർ.ഇ.ജി.എസ് അസിസ്റ്റന്റ് എൻജിനിയർ അഷ്ഫക്ക്,ഓവർസീയർ അഭിഷേക്,തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ,ഹെഡ്മിസ്ട്രസ് സുമയ്യ തുടങ്ങിയവർ പങ്കെടുത്തു.