വിജയികളെ അനുമോദിച്ചു
Wednesday 11 June 2025 2:19 AM IST
നെയ്യാറ്റിൻകര: കേരള എൻ.ജി.ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.എൻ ജി.ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡന്റ് എസ്.ഷാജിയുടെ അദ്ധ്യക്ഷതയിൽ നേതാക്കളായ ഷിബുഷൈൻ,ബാബു രാജ്,ഷൈജി ഷൈൻ,എസ്.ആർ.ബിജുകുമാർ, സുരേഷ്,അജയാക്ഷൻ,അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.സുജകുമാരി, സുനിൽകുമാർ എന്നിവരെ ‘രജതകമല’ പുരസ്കാരം നൽകി ആദരിച്ചു.