ചിലങ്ക കുടുംബശ്രീ ഉദ്ഘാടനം

Wednesday 11 June 2025 2:19 AM IST

നെയ്യാറ്റിൻകര:അതിയന്നൂർ പഞ്ചായത്തിൽ കൊടങ്ങാവിള വാർഡിൽ ചാമവിള ജംഗ്ഷൻ കേന്ദ്രീകരിച്ച് ചിലങ്ക എന്ന പേരിൽ കുടുംബശ്രീ യൂണിറ്റിന് രൂപം നൽകി.സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ലത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ,ശരണ്യ ,ബിന്ദു റാണി, രാധിക തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.ചിലങ്ക കുടുംബശ്രീയുടെ പ്രസിഡന്റ് ആയി രാധികയെയും സെക്രട്ടറിയായി ബീനയേയും തിരഞ്ഞെടുത്തു.