വാത്സല്യം വാർഷികാഘോഷം
Wednesday 11 June 2025 2:20 AM IST
വർക്കല: വാൽസല്യം ചാരിറ്റി ഹോം വാർഷികാഘോഷം ഡെപ്യൂട്ടി കളക്ടർ എസ്.സനിൽകുമാർ
ഉദ്ഘാടനം ചെയ്തു.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.സ്വാമി കൃഷ്ണാനന്ദ ഭദ്രദീപംതെളിയിച്ചു.ജയചന്ദ്രൻ പനയറ മുഖ്യപ്രഭാഷണം നടത്തി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അനിൽകുമാർ,വർക്കല കഹാർ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,ഡോ.പൂജ ,വിജയലക്ഷ്മി .പി,ജയപ്രസാദ്, ബ്രഹ്മകുമാരി ശരണ്യ,വർക്കല ദേവകുമാർ,ആറ്റിങ്ങൽ നഗരസഭ കൗൺസിലർ രാജു,വർക്കല നഗരസഭ കൗൺസിലർമാരായ സുദർശിനി,ബിന്ദു തിലകൻ,സിനിമാതാരങ്ങളായ സോണിയ മൽഹാർ ,അരിസ്റ്റോ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.വി.ശ്രീനാഥക്കുറുപ്പ് സ്വാഗതവും മിനി.വി.നായർ നന്ദിയും പറഞ്ഞു.