പേപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Wednesday 11 June 2025 2:21 AM IST

വിതുര:കെ.എസ്.ഇ.ബി അറ്റകുറ്റപണി നടത്തുന്നതിനാൽ പേപ്പാറ ഡാമിലെ ഷട്ടറുകൾ തുറന്നു. വൈദ്യുതിഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപണി നടത്തുന്നത്‌പേപ്പാറയിൽ പ്രതിദിനം മൂന്ന് മെഗാവോൾട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്.അറ്റകുറ്റപണിയുടെ ഭാഗമായി വൈദ്യുതി ഉല്പാദനം നിർത്തി വച്ചിരിക്കുകയാണ്. പെൻസ്റ്റോക്കിലും പണി നടക്കുന്നുണ്ട്. മഴയുടെ തോത് കുറവായതിനാൽ ഡാമിലെ ജലനിരപ്പ് കാര്യമായി ഉയർന്നില്ല.ജലനിരപ്പ് ഉയരാതെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത് ഇതാദ്യമായാണ്.വൈദ്യുതി ഉല്പാദനം പുനരാരംഭിക്കാൻ രണ്ടാഴ്ചയോളം സമയം വേണ്ടി വരുമെന്നാണ് അസിസ്റ്റന്റ് എൻജിനിയർ പറയുന്നത്.ഡാമിന്റെ പമാവധി സംഭരണശേഷി 110.5 മീറ്റർ ആണ്.നിലവിൽ 105.15 മീറ്റർ ജലമുണ്ട്.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ നിലവിൽ മഴ പെയ്യുന്നുണ്ട്. അറ്റകുറ്റപണി പരമാവധി വേഗത്തിലാക്കുവാനാണ് തീരുമാനം.