യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം: മൂന്ന് മരണം

Wednesday 11 June 2025 12:31 AM IST

കീവ്: യു​ക്രെ​യ്നി​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​വു​മാ​യി റ​ഷ്യ. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണം മൂ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് യു​ക്രയ്ൻ പ്ര​സി​ഡ​ന്റ് വ്ലോദി​മി​ർ സെ​ല​ൻ​സ്‌​കി പ​റ​ഞ്ഞു. റ​ഷ്യ​ൻ സൈ​ന്യം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 315ല​ധി​കം ഡ്രോ​ണു​ക​ളും ഏ​ഴ് മി​സൈ​ലു​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും ആ​ക്ര​മ​ണ​ത്തി​ൽ ഒ​ഡേ​സ​യി​ലെ അ​മ്മ​മാ​ർ​ക്കു​ള്ള ആ​ശു​പ​ത്രി​യും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​നെ​സ്കോ പൈ​തൃ​ക​പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ കീവി​ലെ സെ​ന്റ് സോ​ഫി​യ ക​ത്തീ​ഡ്ര​ലി​നും കേ​ടു​പാ​ടു​ക​ൾ സംഭവിച്ചു. അ​തേ​സ​മ​യം, 102 യു​ക്രെ​യ്നി​യ​ൻ ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ട​താ​യി ചൊ​വ്വാ​ഴ്ച റ​ഷ്യ​യും അ​റി​യി​ച്ചു. ഡ്രോ​ൺ ആ​ക്ര​മ​ണം കാ​ര​ണം, റ​ഷ്യ​യി​ൽ വ്യോ​മ​ഗ​താ​ഗ​ത​ത്തി​ന് താ​ൽ​ക്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി.