ഗാസയിൽ 24 മണിക്കൂറിനിടെ 60 മരണം

Wednesday 11 June 2025 12:41 AM IST

ഗാസ സിറ്റി: ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. സഹായ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ഒരു മാദ്ധ്യമപ്രവർത്തകനും മൂന്ന് ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടു.

പടിഞ്ഞാറൻ റഫയിൽ യു.എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ കേന്ദ്രത്തിന് നേരെയുണ്ടായ ഇസ്രയേൽ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലും സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 92 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം പിടികൂടിയ സ്വീ​ഡി​ഷ് ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​ ​ഗ്രേ​റ്റ​ ​തു​ൻ​ബ​ർ​ഗിനെയും സംഘത്തെയും സൈന്യം കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. ചൊവ്വാഴ്ച്ച രാവിലെയോടെ ഫ്രാൻസിലേക്ക് സംഘത്തെ നാടുകടത്തുകയായിരുന്നു. അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഇസ്രായേൽ തന്നെയും പലസ്തീൻ അനുകൂല പ്രവർത്തകരെയും തട്ടിക്കൊണ്ടുപോയതായും നാടുകടത്തുന്നതിന് മുമ്പ് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതായി വ്യക്തമാക്കുന്ന രേഖയിൽ ഒപ്പിടാൻ താൻ വിസമ്മതിച്ചതായും ഗ്രേ​റ്റ​ പറഞ്ഞു.ഇസ്രയേലിൽ നിന്ന് നാട് കടത്തപ്പെട്ടതിന് ശേഷം പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ ആഗമന വിഭാഗത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവ‌ർ.

ഗാസയിൽ സഹിയം എത്തിക്കാൻ ശ്രമിച്ചത് പ്രശസ്തിക്ക് വേണ്ടിയാണെന്ന തരത്തിലെ വാർത്തകൾ തെറ്റാണെന്നും മറ്റ് പ്രതികരണങ്ങൾക്ക് താനില്ലെന്നും നല്ലപോലെ ഉറങ്ങാനാണ് താനിപ്പോൾ ആഗ്രഹിക്കുന്നതെന്നും ഗ്രേ​റ്റ പറഞ്ഞു. തിങ്കളാഴ്ച്ച ഈ​ജി​പ്ഷ്യ​ൻ​ ​തീ​ര​ത്തി​ന് ​സ​മീ​പ​ത്ത് ​നി​ന്നാണ് ഗ്രേ​റ്റ​ ​തു​ൻ​ബ​ർ​ഗും സംഘവും ഗാ​സ​യി​ലേ​ക്ക് ​സ​ഹാ​യ​ ​വി​ത​ര​ണവുമാ.യി ​പു​റ​പ്പെ​ട്ട​ ​'​മാ​ഡ്‌​ലീ​ൻ​ ​"​ ​എ​ന്ന​ ​ക​പ്പ​ൽ​ ​ഇ​സ്ര​യേ​ൽ​ ​സൈ​ന്യം​ ​പി​ടി​ച്ചെ​ടു​ത്തത്. ക​ട​ൽ ഉ​പ​രോ​ധം ലം​ഘി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെയാണ് ഇസ്രായേൽ നാ​വി​ക സേ​ന​യും അ​തി​ർ​ത്തി സു​ര​ക്ഷ​സേ​ന​യും ​മാ​ഡ്‌​ലീ​ൻ​ ​"​ ക​പ്പ​ൽ പിടിച്ചെടുത്തത്. കപ്പൽ ഇ​സ്രയേ​ലി​ലെ അ​ഷ്ദോ​ദ് തു​റ​മു​ഖ​ത്തേ​ക്ക് മാ​റ്റുകയും ചെയ്തു.