റോഡിൽ കോഴി മാലിന്യം നിക്ഷേപിച്ച കേസിലെ പ്രതി പിടിയിൽ

Wednesday 11 June 2025 1:29 AM IST

പാറശാല: റോഡിൽ കോഴി മാലിന്യം നിക്ഷേപിച്ച ശേഷം കടന്നകളയുന്ന കേസിലെ പ്രതി പിടിയിലായി. തിരുവനന്തപുരം മണക്കാട് വാർഡിൽ കരിമഠം നഗറിൽ രാജീവ് (34) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ജനുവരി 19ന് രാത്രിയിൽ രാജീവും സംഘവും ചേർന്ന് ലോറിയിൽ കൊണ്ടുവന്ന കോഴി മാലിന്യം ആലമ്പാറയിലെത്തിച്ച് റോഡിൽ തള്ളിയിട്ട ശേഷം കടന്ന് കളയുകയായിരുന്നു. തുടർന്ന് പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളെ തുടർന്നാണ് മാലിന്യം കൊണ്ടുവന്ന വാഹനവും പ്രതികളെയും തിരിച്ചറിഞ്ഞത്. കോഴി മാലിന്യമെത്തിച്ച മിനിലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാറശാല സ്റ്റേഷൻ ഇൻസ്‌പെക്ടർ സജി.എസ്.എസിന്റെ നേതൃത്വത്തിൽ എസ്.ഐ.ദീപു, എ.എസ്.ഐ സാബു, എസ്.സി.പി.ഒ ഷാജൻ, സി.പി.ഒമാരായ സാജൻ, രഞ്ജിത്ത്.പി.രാജ്, സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതി ഉടനെതന്നെ അറസ്റ്റിലാവുമെന്ന് ഇൻസ്‌പെക്ടർ സജി.എസ്.എസ് അറിയിച്ചു. ഫോട്ടോ: പ്രതി രാജീവ്