മയക്കുമരുന്നുമായി അഭിഭാഷകൻ പിടിയിൽ

Wednesday 11 June 2025 2:29 AM IST

നാഗർകോവിൽ: മയക്കുമരുന്നുമായി നാഗർകോവിലിൽ വച്ച് അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. വടിവീശ്വരം സ്വദേശിയും അഭിഭാഷകനുമായ ശക്തിവേലാണ് (25) അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകസംഘം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 0.42 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും, 12.8 ഗ്രാം മേത്തം ഫെടമൈനും,ബൈക്കും പിടികൂടി.കൊട്ടാർ പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.